September 20, 2020

വ്യക്തി ശുചിത്വം പാലിക്കുക.

Maintain personal hygiene.
Spread the love

വ്യക്തി ശുചിത്വം പാലിക്കുക.

ഇടയ്ക്കിടെ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുന്നത് ശീലമാക്കണം.

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാലയോ മറ്റ് വസ്ത്രഭാഗങ്ങളോ ഉപയോഗിച്ച് മറയ്ക്കണം.

കൈകളില്‍ അഴുക്ക് കണ്ടാല്‍ ഉടന്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.

അല്ലാത്ത സമയങ്ങളില്‍ ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ്വാഷ് ഉപയോഗിച്ച് കൈകള്‍ വൃത്തിയായി സൂക്ഷിക്കുക.

ഉപയോഗിച്ച ടിഷ്യൂ പേപ്പറുകളും തൂവാലകളും അലസമായി വലിച്ചെറിയരുത്.

അസ്വസ്ഥതകളോ രോഗലക്ഷണങ്ങളോ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക.

ചുമ, പനി തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ ഒരു കാരണവശാലും മറ്റുള്ളവരുമായി അടുത്ത് ഇടപഴകരുത്.

പൊതു സ്ഥലങ്ങളില്‍ തുപ്പരുത്.

ജീവനുള്ള മൃഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം.

പച്ച മാംസമോ ശരിയായി വേവിക്കാത്ത ഇറച്ചിയോ ഭക്ഷിക്കരുത്.

ഫാമുകളിലേക്കും മാര്‍ക്കറ്റുകളിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുക.

stayhome #staysafe #stayfit