വിനീത് – ദിവ്യ മാസ്മരിക ശബ്ദം; അപൂർവമായ കൂട്ടുകെട്ടിലെ മനോഹര ​ഗാനം

Spread the love

വിനീത് – ദിവ്യ മാസ്മരിക ശബ്ദം; അപൂർവമായ കൂട്ടുകെട്ടിലെ മനോഹര ​ഗാനം

Spread the love

​നടനായും ഗായകനായും സംവിധായകനായും മലയാളികളുടെ മനസിൽ സ്ഥാനം നേടിയെടുത്ത താരമാണ് വിനീത് ശ്രീനിവാസൻ. ഇപ്പോഴിതാ വിനീത് സം​ഗീത സംവിധാന രം​ഗത്തേക്കും കാലെടുത്ത് വച്ചിരിക്കുകയാണ്. വിനീതിന്റെ ആദ്യ ​ഗാനം ആലപിക്കുന്നത് ഭാര്യ ​ദിവ്യയാണെന്ന അപൂർവതയുമുണ്ട്. ദിവ്യ ആദ്യമായി പാടി റെക്കോർഡ് ചെയ്തൊരു ഗാനം പുറത്ത് വിട്ടിരിക്കുകയാണ് വിനീത്. “ഉയർന്ന് പറന്ന് മറഞ്ഞ് പോകാൻ” എന്ന് തുടങ്ങുന്ന ​ഗാനം എഴുതിയിരിക്കുന്നതും വിനീത് തന്നെയാണ്.

കുറച്ചുദിവസങ്ങൾക്കു മുൻപ് ദിവ്യ വീട്ടിലിരുന്ന് പാട്ടുപാടുന്ന ഒരു വീഡിയോയും വിനീത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. “അവൾക്കൊപ്പം പതിനാറ് വർഷങ്ങൾ.. അവൾ പാടുന്നത് വീഡിയോ റെക്കോർഡ് ചെയ്യാൻ എന്നെ അനുവദിക്കുന്നത് പക്ഷേ ഇതാദ്യമായാണ് . എന്നെ സംബന്ധിച്ച് ഇതൊരു വലിയ കാര്യമാണ്”. എന്നാണ് വീഡിയോ റെക്കോർഡ് ചെയ്യാൻ ദിവ്യയെ സമ്മതിപ്പിച്ച തന്റെ സുഹൃത്തുക്കൾക്ക് നന്ദി പറഞ്ഞ് വിനീത് ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. അവതാരം എന്ന തമിഴ് ചിത്രത്തിലെ ‘തെൻട്രൽ വന്ത് തീണ്ടും പോത്’ എന്ന ​ഗാനമാണ് ​ദിവ്യ മനോ​ഹരമായി പാടിയത്.

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2012 ലാണ് വിനീത് സഹപാഠിയായ ദിവ്യയെ താലിചാർത്തുന്നത്. ദിവ്യയെ പ്രൊപ്പോസ് ചെയ്തതും ഇരുവരുടേയും പ്രണയവും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിലൂടെ വിനീത് ആരാധകരുമായി പങ്കുവച്ചിരുന്നു.2017ലാണ് ഇരുവർക്കും ആൺകുഞ്ഞു ജനിക്കുന്നത്. .വിഹാൻ എന്നാണ് മകന്റെ പേര്. 2019 ൽ ഇരുവർക്കും ഒരു മകളും ജനിച്ചു. ഷനായാ ദിവ്യ വിനീത് എന്നാണ് മകൾക്ക് നൽകിയിരിക്കുന്ന പേര്.