എസ്.പി.ബിയുടെ സംസ്കാരം നാളെ; കണ്ണീരണിഞ്ഞ് ആസ്വാദകലോകം

Spread the love

എസ്.പി.ബാലസുബ്രഹ്മണ്യം (74) ചെന്നൈയില്‍ അന്തരിച്ചു. അന്ത്യം ഉച്ചയ്ക്ക് 1.04നാണ് സംഭവിച്ചത്. നുങ്കംപാക്കം കാംപ്ത നഗറിലേ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചു. രാത്രിയോടെ താമരപാക്കത്തെ ഫാം ഹൗസിലേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ രാവിലെ നടക്കും.

എസ്.പി.ബി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ നാലിന് കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നെന്ന് ആശുപത്രി വിശദീകരിച്ചു.

ഗായകന്‍ മടങ്ങിയതോടെ ഇനി അനശ്വരമായി ആ പാട്ടുകള്‍ മാത്രം ബാക്കി. 54 വര്‍ഷത്തെ സംഗീതസപര്യയാണ് അദ്ദേഹത്തിന്്. നാല്‍പതിനായിരത്തോളം പാട്ടുകള്‍ പാടി. 45 സിനിമകളില്‍ അഭിനയിച്ചു. നൂറിലേറെ ചിത്രങ്ങളില്‍ ഡബ് ചെയ്തു. സംഗീതസംവിധായകന്‍, നിര്‍മാതാവ്, ടിവി അവതാരകന്‍ എന്നീ റോളുകളിലും തിളങ്ങി.

റെക്കോര്‍ഡുകളുടെ തോഴന്‍ കൂടിയാണ് മടങ്ങുന്നത്. 50 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ ഗായകന്‍. 24 മണിക്കൂറിനിടെ 21 ചലച്ചിത്രഗാനങ്ങള്‍ പാടി റെക്കോര്‍ഡ് ചെയ്തതും ചരിത്രമായി. 14 പ്രാദേശികഭാഷകളിലും ഒട്ടേറെ വിദേശഭാഷകളിലും പാടി. മലയാളത്തില്‍ പാടിയത് 120ലേറെ സിനിമാഗാനങ്ങള്‍. ഊട്ടിപ്പട്ടണം, താരാപഥം, പാല്‍ നിലാവിലേ തുടങ്ങി മലയാളത്തിലും ഹിറ്റുകളുടെ പെരുമഴ തീര്‍ത്തു അദ്ദേഹം.